Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Club

Kottayam

ഭ​ക്ഷ്യ​വി​ള കൃ​ഷി​യി​ട​ങ്ങ​ൾ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം: ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ്

പു​ഞ്ച​വ​യ​ൽ: ഭ​ക്ഷ്യ​വി​ള കൃ​ഷി​യി​ട​ങ്ങ​ൾ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഞ്ച​വ​യ​ൽ, കോ​രു​ത്തോ​ട് പോ​ലു​ള്ള വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. അ​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​ല സ്ഥി​ര​ത​യി​ല്ലാ​യ്മ​യും കൂ​ടി​യാ​കു​മ്പോ​ൾ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ദു​രി​ത​മാ​കു​ന്നു. ഭ​ക്ഷ്യ​വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന പു​ര​യി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ​ർ​ക്കാ​ർ ചെ​ല​വി​ൽ ഫെ​ൻ​സിം​ഗ് ചെ​യ്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ക്കു​ക​യും തു​ക സ​മ​യ​ത്ത് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി അ​ക്ര​മ​ണം മൂ​ലം മ​നു​ഷ്യ​ജീ​വ​ന് ഉ​ണ്ടാ​കു​ന്ന ജീ​വ​ഹാ​നി, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു. പി.​ഡി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​മ​സ്, മാ​ത്യു ഏ​ബ്ര​ഹാം, കെ.​എ​ൻ. ഷി​ബു, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, ടി.​പി. ആ​ന്‍റ​ണി, ലൂ​യി​സ് തോ​മ​സ്, ജ​യ്സ​ൺ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up